CinemaNewsEntertainment

ടൊവിനോയുടെ ‘കല്‍ക്കി’യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

 

ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കല്‍ക്കിയുടെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ടൊവിനോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും ടൊവിനോ വ്യക്തമാക്കി. ആഗസ്റ്റ് എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്. എസ്ര,തരംഗം എന്നീ സിനിമകള്‍ക്കു ശേഷം ടൊവിനോ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി.

ജേക്ക്സ് ബിയോയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button