NewsInternational

യമനിലെ ഇടപെടലിനായി പാസ്സാക്കിയ പ്രമേയം ട്രംപ് വിറ്റോ ചെയ്തു

 

വാഷിങ്ടണ്‍: യമനിലെ സൗദി–യുഎഇ യുദ്ധത്തിനുള്ള പിന്തുണ അവസാനിപ്പിക്കാനായി പ്രതിനിധിസഭ പാസാക്കിയ പ്രമേയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിറ്റോ ചെയ്തു. പ്രമേയം ആവശ്യമില്ലാത്തതാണെന്നും പ്രസിഡന്റിന്റെ ഭരണഘടനാപരമായ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. 177 നെതിരെ 241 വോട്ടിനായിരുന്നു പ്രതിനിധിസഭയില്‍ പ്രമേയം പാസായത്. കഴിഞ്ഞ മാസം സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 46നെതിരെ 54 വോട്ടിനും പ്രമേയം പാസായിരുന്നു. ആദ്യമായാണ് വിദേശരാജ്യത്തുള്ള അമേരിക്കന്‍ ഇടപെടലിന് തടയിടാനായി പ്രതിനിധിസഭ പ്രമേയം പാസാക്കിയത്.

ട്രംപിന്റെ വിറ്റോയെ വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്ന് ഡെമോക്രാറ്റ് എംപിമാര്‍ പറഞ്ഞു. പ്രതിനിധിസഭയുടെ അനുമതിയില്ലാതെ ട്രംപിന്റെ ഭരണസമിതി യുദ്ധങ്ങളില്‍ ഏര്‍പ്പെടുകയാണൈന്നും ഇവര്‍ പറഞ്ഞു.

ട്രംപിന്റെ വിറ്റോ അധികാരം അട്ടിമറിക്കണമെങ്കില്‍ രണ്ട് സഭയിലും മൂന്നില്‍രണ്ട് വോട്ട് വേണം. 1973ലെ വാര്‍ പവര്‍ ആക്ട് പ്രകാരമാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button