Latest NewsElection NewsKeralaElection 2019

‘വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണം , കുരിശാണ് നമ്മുടെ ചിഹ്‌നം’ : സൂസൈപാക്യം

സഭയെ ഇല്ലായ്​മ ചെയ്യാന്‍ ഒരു ശക്​തിക്കും കഴിയില്ലെന്നും സൂസൈപാക്യം തിരുവനന്തപുരത്ത്​ പറഞ്ഞു

തിരുവനന്തപുരം: വിശ്വാസികള്‍ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ആദര്‍ശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന്​ ആര്‍ച്ച്‌ ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു സൂസൈപാക്യം.കുരിശാണ്​ നമ്മുടെ ചിഹ്നം. കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തില്‍ കുരിശും വിവാദമായി.

‘നഗര മധ്യത്തിലൂടെ ക്രിസ്​തുവിനെ അനുഗമിച്ച നാം നാല്​ ഭാഗത്തും വിവിധ പാര്‍ട്ടികളുടെ വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്ററുകള്‍ കാണാനിടയായി. പല തരത്തിലുള്ള ചിഹ്നങ്ങളാണ്​ അതില്‍ ചിത്രീകരിച്ചിരിക്കുന്നത്​. നമ്മുടെ ചിഹ്നത്തിന്​ വോട്ട്​ ചെയ്യണമെന്നാണ്​ എല്ലാവരും ആവശ്യപ്പെടുന്നത്’​.’തെരഞ്ഞെടുപ്പ്​ ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മള്‍ പ്രാധാന്യം നല്‍കുന്നത്​. മറിച്ച്‌​ അത്​ സൂചിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഭാവനകളെ കുറിച്ചാണ്​.’

‘സ്ഥാനാര്‍ഥികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചാണ്​ ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനമെടുക്കുന്ന’തെന്നും സുസെപാക്യം പറഞ്ഞു. സഭയെ താറടിക്കാനുള്ള ശ്രമവും ഒരു ഭാഗത്ത്​ നടക്കുന്നുണ്ട്. സഭയെ ഇല്ലായ്​മ ചെയ്യാന്‍ ഒരു ശക്​തിക്കും കഴിയില്ലെന്നും സൂസൈപാക്യം തിരുവനന്തപുരത്ത്​ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button