News

ടാങ്കര്‍ കുടിവെള്ള ഉപഭോക്താക്കള്‍ പാലിക്കേണ്ട നിബന്ധനകള്‍

കണ്ണൂർ: കുടിവെള്ളം വാങ്ങുന്നവര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സുള്ള വില്‍പ്പനക്കാരില്‍ നിന്നു മാത്രമെ വാങ്ങി ഉപയോഗിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍, ഫ്‌ളാറ്റുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകര്‍ എന്നിവര്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്.

രജിസ്റ്ററില്‍ കുടിവെള്ള സ്രോതസ്, പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാങ്ങുന്ന വെള്ളത്തിന്റെ അളവ് (ലിറ്ററില്‍), വിതരണക്കാരന്റെ ലൈസന്‍സ് വിവരങ്ങള്‍, വിതരണത്തെ സംബന്ധിച്ച കരാറിന്റെ പകര്‍പ്പ് എന്നിവ സൂക്ഷിച്ചിരിക്കണം. അല്ലാത്ത പക്ഷം ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ 18004251125, 89433461193.

shortlink

Related Articles

Post Your Comments

Related Articles


Back to top button