KeralaLatest NewsElection NewsElection 2019

കേസുവിവരങ്ങളുടെ പത്രപരസ്യം നല്‍കിയില്ല; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി

സ്വന്തം പേരിലുള്ള ക്രിമിനല്‍ കേസുകള്‍ പത്രമാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തിയില്ലെന്നാരോപിച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം പുറത്തിറക്കിയിരുന്നു. നാമനിര്‍ദേശപത്രികയില്‍ തനിയ്‌ക്കെതിരെ ഏഴ് കേസുകളുണ്ടെന്നാണ് അടൂര്‍ പ്രകാശ് നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് പത്രപ്പരസ്യം വഴി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.എല്‍ഡിഎഫിന് വേണ്ടി വി ശിവന്‍കുട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും കേസ് വിവരം പത്ര, ദൃശ്യ മാധ്യമത്തില്‍ പരസ്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച കേസ് വിവരങ്ങളാണ് പരസ്യപ്പെടുത്തേണ്ടത്. സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടി, അല്ലെങ്കില്‍ സംഘടന, മണ്ഡലം, കോടതി, കേസ് ഏതു നിയമ പ്രകാരം, വകുപ്പെന്താണ്, ശിക്ഷിക്കപ്പെട്ടെങ്കില്‍ അതുസംബന്ധിച്ച കാര്യങ്ങള്‍, ശിക്ഷാ കാലാവധി എന്നിവയും പരസ്യത്തില്‍ ഉണ്ടാകണം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ നടപടി വരും. നിശ്ശബ്ദപ്രചാരണത്തിന് മുമ്പ് തന്നെ കേസുകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് ചട്ടം. അതായത് ചട്ടപ്രകാരം ഇനി രണ്ട് ദിവസം മാത്രമേ കേസ് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ബാക്കിയുള്ളൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button