Latest NewsIndia

നരേന്ദ്ര മോദി എന്നെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ചുറ്റി ചായ വിറ്റുകണ്ടാക്കിയ കാശാണോ ബിജെപിയെ സമ്പന്നമാക്കിയതെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കും എന്ന ബിജെപി തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു കുമാരസ്വാമി

കേന്ദ്ര സര്‍ക്കാരും ബിജെപിയും പറയുന്നത് അഴിമതി രഹിത സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് എന്ത് അഴിമതി രഹിത സര്‍ക്കാര്‍. മോദി രാജ്യം മുഴുവന്‍ ചുറ്റി ചായ വിറ്റുണ്ടാക്കിയ കാശാണോ ബിജെപിയെ സമ്പന്നമാക്കിയത്. അഴിമതി രഹിത സര്‍ക്കാര്‍ എന്ന അവകാശം തെറ്റാണ്. കാര്‍വാറിലെ ബിജെപി നേതാവിന്റെ പക്കല്‍ നിന്ന് 78 ലക്ഷ്യം രൂപയാണ് പിടിച്ചെടുത്തത്. ഈ പണം എവിടെ നിന്ന് വന്നു’- കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

മോദി ദേശസ്നേഹത്തെക്കുറിച്ച് തനിക്ക് ക്ലാസെടുക്കേണ്ടതില്ലെന്നും കുമാരസ്വാമി പറഞ്ഞു. ദേവ ഗൗഡ പ്രധാനമന്ത്രിയായിരുന്ന സമയത്ത് കശ്മീരില്‍ ഒരു ബോംബ് സ്ഥോടനം പോലും നടന്നില്ലെന്നും, മോദി പാകിസ്ഥാനില്‍ പോയി എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയതെന്ന് ദൈവത്തിനെ അറിയൂ എന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button