CinemaNewsEntertainment

എസ്രയുടെ ഹിന്ദി പതിപ്പില്‍ ഇമ്രാന്‍ ഹാഷ്മി

 

ചുംബന സ്‌പെഷ്യലിസ്റ്റ് എന്ന ലേബലൊഴിവാക്കാന്‍ ഹൊറര്‍ ചിത്രവുമായി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ഭയം മാത്രമല്ല, കെട്ടുറപ്പുള്ളൊരു കഥകൂടി പറയാനുണ്ടെന്ന് തെളിയിച്ച മലയാള സിനിമ എസ്രയുടെ റീമേക്കിലാണ് ഇമ്രാന്‍ ഹാഷ്മിയെത്തുന്നത്.

മലയാള സിനിമയുടെ സാങ്കേതിക പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് സംവിധായകന്‍ ജെയ്‌കെ മലയാളത്തിലെ സ്ഥിരം ഹൊറര്‍ ചിത്രമല്ല എസ്രയെന്ന് തെളിയിച്ചിരുന്നു. 2017ലാണ് പൃഥ്വിരാജ് നായകനായ സിനിമ പുറത്തിറങ്ങിയത്. സിനിമയുടെ തിരക്കഥയും സംവിധായകന്‍ തന്നെയായിരുന്നു. മലയാള സിനിമയില്‍ കണ്ട് പരിചിതമില്ലാത്ത പ്രേതസിനിമയാകാന്‍ എസ്രയ്ക്ക് സാധിച്ചതിനാല്‍ ഹിന്ദിയിലും വിജയം ആവര്‍ത്തിക്കുമെന്നാണ് ഇമ്രാന്‍ പറയുന്നത്.

തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദായിരുന്നു എസ്രയിലെ നായിക. മുംബൈയിലാണ് സിനിമയുടെ ചിത്രീകരണം. ഭൂഷന്‍ കുമാര്‍, കുമാര്‍ മങ്കാട്ട് പതക്, കൃഷ്ണന്‍ കുമാര്‍, അഭിഷേക് പതക് എന്നിവരാണ് നിര്‍മാണം. ഫോര്‍ട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായിട്ടായിരുന്നു എസ്രയുടെ ചിത്രീകരണം നടന്നത്.

ബോക്സോഫീസില്‍ 50 കോടിയോളമായിരുന്നു എസ്ര സ്വന്തമാക്കിയത്. ടൊവിനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍, സുജിത്ത് ശങ്കര്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി എന്നിവരായിരുന്നു എസ്രയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘മര്‍ഡറി’ല്‍ മല്ലിക ഷരാവത്തിനെ ചുംബിച്ചാണ് ഇമ്രാന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം. റാസ് സീരീസ്്, മര്‍ഡര്‍ 2, മിസ്റ്റര്‍ എക്സ്, ഏക് ദി ദായന്‍ എന്നിവയാണ് ഇമ്രാന്‍ ഹാഷ്മി തകര്‍ത്തഭിനയിച്ച മറ്റ് ത്രില്ലര്‍ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button