Latest NewsIndia

എസ്ര ബോളിവുഡിലേക്ക്  ; പൃഥ്വിയായി ഹാഷ്മി എത്തും

ലയാളത്തില്‍ റിലീസായ ഒന്നാന്തരം ഒരു ഹൊറര്‍ ചിത്രമായി രുന്നു എസ്ര. ജയ് കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ പനോരമ സ്റ്രുഡിയോസാണ് ബോളിവുഡിലേക്ക് എത്തിക്കുന്നത്. ഹിന്ദിയിലും ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ജയ് തന്നെയാണ്. ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രമായ രജ്ജന് ബോളിവു‍ഡില്‍ ജീവന്‍ നല്‍കുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്. ചിത്രം ഹിന്ദിയിലേക്ക് മാറ്റുന്നതിന്‍റെ നിര്‍മാതാവായ അഭിഷേക് പഥക് എസ്ര കാണാനിടയായതാണ് ഇപ്പോള്‍ ബോളിവുഡില്‍ നിര്‍മ്മിക്കാന്‍ ഇടയാക്കിയിരിക്കുന്നത് .

കൂടുതല്‍ ബൃഹത്തായ വലിയ വിഭാഗം ആളുകളിലേക്ക് എത്തിക്കുന്നതിനുളള മൂല്യം എസ്ര എന്ന ചിത്രത്തിന്‍റെ കഥക്കുണ്ടെന്നും ഈ ചിത്രം ഹൊറര്‍, കഥ, വെെകാരികത എല്ലാത്തിന്‍റെയും കൂടിയുളള ഒരു സമ്മിശ്ര മിശ്രിതമാണ് മലയാളത്തില്‍ ഇറങ്ങിയ ചിത്രമെന്നും വളരെ വലിയ വിഭാഗം പ്രേക്ഷകരിലേക്ക് ഈ ചിത്രം എത്തിച്ചാല്‍ അവര്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നാണ് നിര്‍മ്മാതാവായ അഭിഷേക് പറയുന്നത്. ഏതാനും ചിത്രങ്ങളുടെ പണിപ്പുരയിലാണെന്നും ആ ചിത്രങ്ങളുടെ പൂര്‍ത്തീകരണത്തിന് ശേഷം ഉടന്‍ എസ്ര ബോളിവുഡില്‍ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേഡസമയം നിര്‍മ്മാതാവായ അഭിഷേകിനും സംവിധായകനായ ജയ്ക്ക് ഒപ്പവും പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാഷ്മി മനസ് തുറന്നു.
മുംബെെയിലും മൗറിഷ്യസിലുമായിട്ടായിരിക്കും ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കുക. ചിത്രത്തിന്‍റെ നായിക ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button