Latest News

പ്രളയത്തില്‍ ജനതക്ക് ആശ്വാസമായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ എണ്ണി എണ്ണി കാണിച്ച് എം എം മണി

തിരുവനന്തപുരം:  കേരള ജനതയുടെ പ്രയപ്പെട്ടവരേയും അവരുടെ സര്‍വ്വതും നഷ്ടപ്പെട്ട പ്രളയത്തില്‍ അവരെ ആ സങ്കടക്കടലില്‍ നിന്ന കരകയറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവതും പ്രയത്നിച്ചതായും പ്രളയ ദുരിതത്തില്‍ അകപ്പെട്ടിരുന്ന ഒട്ടനവധി പേര്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതായും നശിച്ച് കിടന്നിരുന്ന വീടുകളുടെ അറ്റ കുറ്റ പണികള്‍ തീര്‍പ്പാക്കിയതായും വെെദ്യുത മന്ത്രി എംഎം മണി.

ഫേസ് ബുക്കിലൂടെയാണ് മന്ത്രി പ്രളയത്തിലെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ആയിരത്തിലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായും ആയിരത്തിലധികം കോടി രൂപ ഇതില്‍ പരം കാര്യങ്ങള്‍ക്കായി ചിലവഴിച്ചതായും മന്ത്രി വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

*പ്രളയക്കെടുതി -പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍: സര്‍ക്കാര്‍ ഇതുവരെ നിര്‍മിച്ചത‌് 1390 വീട‌് ; അറ്റകുറ്റപ്പണികള്‍ക്കായി 1272 കോടി*

.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയ കോണ്‍ഗ്രസ‌് കോടികള്‍ മുക്കിയപ്പോള്‍ പുനര്‍നിര്‍മാണം ഏറ്റെടുത്ത സര്‍ക്കാര്‍ ഇതുവരെ നിര്‍മിച്ചുനല്‍കിയത‌് 1390 വീട‌്.

.ഇതില്‍ 634 വീട‌് സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ‌് നിര്‍മിച്ചത‌്. സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം 539 ഉം, സ‌്പോണ്‍സര്‍മാര്‍ 217 വീടും ഇതിനകം നിര്‍മിച്ചു. പ്രളയത്തില്‍ 14,057 വീടാണ‌് പൂര്‍ണമായി തകര്‍ന്നത‌്.

.നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വിതച്ച സര്‍വനാശത്തിനു മുന്നില്‍ പകച്ചുനില്‍ക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട‌് ഏറ്റെടുത്ത സര്‍ക്കാര്‍ പ്രളയജലമൊഴിഞ്ഞപ്പോള്‍ ഒട്ടും വൈകാതെ വീടുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീട‌് നഷ്ടപ്പെട്ടവര്‍ക്ക‌് നാലു ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക‌് പത്തുലക്ഷവും അനുവദിച്ചാണ‌് നിര്‍മാണം തുടങ്ങിയത‌്.

*അറ്റകുറ്റപ്പണികള്‍ക്കായി 1272 കോടി വിതരണം ചെയ‌്തു*

.സര്‍ക്കാര്‍ 1390 വീട‌് പൂര്‍ത്തിയാക്കിയതിനു പുറമെ 11,448 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ‌്. ഇതില്‍ സര്‍ക്കാരിന്റെ 8844 വീടുണ്ട‌് . കെയര്‍ പദ്ധതിയില്‍ 1879ഉം സ‌്പോണ്‍സര്‍മാരുടെ 765 വീടും. ഇവയില്‍ 2572 എണ്ണത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ‌്.

.പുറമ്ബോക്ക‌് നിവാസികളായ 1100 പേര്‍ക്കാണ‌് സ്ഥലം കണ്ടെത്തി വീട‌് നിര്‍മിച്ചുനല്‍കുക. 1028 പേര്‍ക്ക‌് സ്ഥലം കണ്ടെത്തി വീട‌് നിര്‍മാണം പുരോഗമിക്കുകയാണ‌്.

.കേടുപാടു പറ്റിയ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 2,39,254 പേര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ 1272 കോടി വിതരണം ചെയ്തു. 15 ശതമാനം കേടുപറ്റിയ വീടുകള്‍ക്ക‌് 122 കോടി, 30 ശതമാനത്തില്‍ താഴെ 441 കോടിയും 60 ശതമാനത്തില്‍ താഴെ 379 കോടിയും 75 ശതമാനത്തില്‍ താഴെ 328 കോടിയുമാണ‌് ഇതുവരെ നല്‍കിയത‌്. ആകെ 2,66,533 വീടിനാണ‌് കേടുപാടുകള്‍ സംഭവിച്ചത‌്.

.സഹകരണവകുപ്പ് നടപ്പാക്കുന്ന കെയര്‍ഹോം പദ്ധതിപ്രകാരം രണ്ട‌് ഘട്ടത്തിലായി 539 വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. കൂടാതെ, 162 വീടിന്റെ പണി പൂര്‍ത്തിയായെങ്കിലും തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ‌് താക്കോല്‍ കൈമാറാത്തത‌്.

.ഇതുകൂടാതെ 1879 വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തറക്കല്ലിടീല്‍ നടത്തിയിട്ടുണ്ട്. 185 വീടിന്റെ ലിന്റലും 756 വീടിന്റെ കോണ്‍ക്രീറ്റ‌് നിര്‍മാണവും പൂര്‍ത്തിയാക്കി. 2000 വീട‌് നിര്‍മിക്കാനാണ‌് സഹകരണവകുപ്പ‌് തീരുമാനിച്ചത‌്.

https://www.facebook.com/mmmani.mundackal/posts/2167675026685835

shortlink

Related Articles

Post Your Comments

Related Articles


Back to top button