International

മാലിയില്‍ പ്രധാനമന്ത്രി അബ്ദുല്ലയെ ഇദ്രിസ് മെയ്ഗ രാജിവെച്ചു

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രധാനമന്ത്രി അബ്ദുല്ലയെ ഇദ്രിസ് മെയ്ഗ രാജിവെച്ചു. കൂടാതെ മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു.ഗോത്രവിഭാഗക്കാരായ ഫുലാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന് ഒരുമാസം പിന്നിടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി

രാജിക്കു പ്രേരണയായതു ഇക്കാരണം തന്നെയാണോ എന്ന് വ്യക്തമല്ല. പ്രസിഡന്റ് ഇബ്രാഹിം ബൂബക്കര്‍ കെയ്റ്റ രാജി സ്വീകരിച്ചു. ഭരണ, പ്രതിപക്ഷകക്ഷികളുമായി ആലോചിച്ചശേഷം പുതിയ പ്രധാനമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

പ്രതിപക്ഷം അക്രമികളെ നേരിടാന്‍ കഴിയാത്ത സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍  ആലോചിക്കുന്നതിനിടെയാണ് രാജി.ഫുലാനികളെ കൂട്ടക്കൊലയ്ക്കു പിന്നില്‍ ഒഗൊസാഗുവില്‍ത്തന്നെയുള്ള ദോഗോണ്‍ വിഭാഗക്കാരാണെന്നാണു സംശയം. പരമ്പരാഗതമായി ഫുലാനി വിഭാഗക്കാര്‍ അവരുടെ ശത്രുക്കളാണ്.

മാലിയുടെ മധ്യമേഖലയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വെയ്ദയുമായി ബന്ധപ്പെട്ട ഒരു സംഘടന ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button