Latest NewsInternational

മാലിയില്‍ മാസങ്ങള്‍ക്കിടെ വീണ്ടും​ ഭരണ അട്ടിമറി:പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും അറസ്​റ്റ്​ ചെയ്​ത്​ സൈന്യം

കഴിഞ്ഞ ആഗസ്​റ്റില്‍ പ്രസിഡന്‍റ്​ ഇബ്രാഹിം ബൗബക്കര്‍ കീറ്റയെ സമാനമായി സൈന്യം അറസ്​റ്റ്​ ചെയ്​തിരുന്നു.

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ മാസങ്ങള്‍ക്കിടെ വീണ്ടും പട്ടാള അട്ടിമറി. പ്രസിഡന്‍റ്​, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്​റ്റ്​ ചെയ്​തു മറ്റൊരിടത്തേക്ക് മാറ്റി. പ്രധാനമന്ത്രി ബാഹ്​ എന്‍ഡാവ്​, പ്രധാനമന്ത്രി മുക്​താര്‍ ഔന്‍, പ്രതിരോധ മന്ത്രി സുലൈമാന്‍ ദുകോര്‍ എന്നിവരെയാണ് തലസ്​ഥാന നഗരമായ ബമാക്കോക്കു സമീപം കാറ്റിയിലെ സൈനിക താവളത്തിലേക്ക്​ മാറ്റിയത്.

രാഷ്​ട്രീയ അസ്​ഥിരതയും സൈനികര്‍ക്കിടയിലെ പോരും രാജ്യത്ത്​ ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നത്​ തുടരുകയാണ്​. വിദേശ ഇടപെടലുകളും ഇതുവരെ ഫലം ചെയ്​തിട്ടില്ല. ഐ.എസ്​, അല്‍ഖാഇദ പോലുള്ള ​ഭീകര സംഘടനകള്‍ രാജ്യത്തിന്റെ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതും ഭീഷണിയാണ്​. കഴിഞ്ഞ ആഗസ്​റ്റില്‍ പ്രസിഡന്‍റ്​ ഇബ്രാഹിം ബൗബക്കര്‍ കീറ്റയെ സമാനമായി സൈന്യം അറസ്​റ്റ്​ ചെയ്​തിരുന്നു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ പുനഃസംഘടനയില്‍, പട്ടാള അട്ടിമറിയില്‍ പങ്കാളികളായ രണ്ട്​ സൈനിക പ്രമുഖര്‍ക്ക്​ സ്​ഥാനം നഷ്​ടമായതിനു പിന്നാലെയാണ്​ ഇടപെടല്‍. മേഖലയിലെ വിഷയങ്ങള്‍ പരിഹരിക്കാനായി രൂപം നല്‍കിയ പശ്​ചിമ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്​മയിലെ ഒരു സംഘം ബമാകോയിലേക്ക്​ തിരിച്ചിട്ടുണ്ട്​. യു.എന്‍, ആഫ്രിക്കന്‍ യൂണിയൻ , യൂറോപ്യന്‍ യൂണിയൻ എന്നിവയും വിഷയം ഗൗരവത്തോടെയാണ്​ കാണുന്നത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button