Latest NewsNewsInternational

ഫാക്ടറിയില്‍ ഉഗ്ര സ്ഫോടനം : ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര്‍ മരിച്ചു

ഖാർത്തൂം : സ്ഫോടനത്തിൽ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേര്‍ മരിച്ചു. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ  ഖാർത്തൂമിലെ സെറാമിക് ഫാക്ടറിയിൽ എൽപിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേരാണ് മരിച്ചത്, ഇതിൽ 18 പേരും ഇന്ത്യക്കാരാണ്. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 16 ഇ​ന്ത്യ​ക്കാ​രെ കാ​ണാ​തായതായും റിപ്പോർട്ടുണ്ട്.

Also read : 60 കാരിയായ വിധവയെ 31 കാരനായ അയൽക്കാരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണെന്നും രക്ഷപെട്ട ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. 68 ഇന്ത്യക്കാരാണ് ഫാക്ടറിയിൽ ജോല് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button