News

ലോകകപ്പ്: ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റിയന്‍ ദിമുത് കരുണരത്നയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ ടീമിനെയാണ് ലങ്ക പ്രഖ്യാപിച്ചത്.

സീനിയര്‍ താരങ്ങളായ എയ്ഞ്ചലോ മാത്യൂസും ലസിത് മലിംഗയും പതിനഞ്ചംഗ ടീമിലുണ്ട്.ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നായകനായിരുന്ന ലസിത് മലിംഗക്ക് പകരക്കാരനായാണ് കരുണരത്നയെ തെരഞ്ഞെടുത്തത്.

2018ഒക്ടോബര്‍വരെ ലങ്കയുടെ ഏകദിന ടീം നായകനായിരുന്ന ചണ്ഡിമലിനെ തഴഞ്ഞതാണ് ലങ്കന്‍ ആരാധകരെ ഞെട്ടിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്വെല്ല, ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയ എന്നിവരും 15 അംഗ ടീമില്‍ ഇടം നേടിയല്ല.

ശ്രീലങ്കയുടെ 15 അംഗ ടീം: ദിമുത് കരുണരത്‌നെ(ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ലഹിരു തിരിമന്നെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ജെഫ്രി വാന്‍ഡെര്‍സെ, തിസാര പേരേര, ഇസുരു ഉദാന, ലസിത് മലിംഗ, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ്, മിലിന്ദ് സിരിവര്‍ധനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button