Latest NewsKuwaitGulf

അമിത മയക്കുമരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

അമിത മയക്കുമരുന്ന് ഉപയോഗം മൂലം കുവൈത്തില്‍ മരണ നിരക്കില്‍ വര്‍ദ്ധനയെന്നു റിപ്പോര്‍ട്ട്. വിദേശികള്‍ ഉള്‍പ്പെടെ 116 പേര്‍ക്കാണ് അമിത മയക്കുമരുന്ന് ഉപയോഗം മൂലം ജീവന്‍ നഷ്ടമായത്. വിദ്യാര്‍ഥികളില്‍ 18.6 ശതമാനം പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ 68 പേരാണ് അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചത്. 2018 ല്‍ മരണ നിരക്ക് 116 ആയി ഉയര്‍ന്നു. 1650 പേരാണ് മയക്കുമരുന്ന് കേസില്‍ കോടതി നടപടികള്‍ നേരിടുന്നത്. ഇതില്‍ 60 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ളവരുമാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളില്‍ 41 ശതമാനത്തിന്റെ പ്രായം 16 നും 20 നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് 18000 പേരാണ് മയക്കുമരുന്ന്ഉപയോക്താക്കളായുള്ളത്.സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഡ്രാഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ സര്‍വേ ഇക്കാര്യം ബലപ്പെടുത്തുന്നതാണ്. രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 18.6 ശതമാനം പേര്‍ മയക്കുമരുന്ന് ഏതെങ്കിലും തരത്തില്‍ പരീക്ഷിച്ചതായാണ് സര്‍വേ ഫലം. മയക്കുമരുന്നുകളെ കുറിച്ചും അവ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ചുമുള്ള വിവരം ലഭിക്കാന്‍ നവമാധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സഹായകമാകുന്നുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം വിദ്യാര്‍ഥികളുടെയും അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button