Latest NewsIndia

സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജുമേനോനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഗോകുൽ സുരേഷ്

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജുമേനോനെ വിമർശിച്ചവർക്ക് മറുപടിയുമായി ഗോകുൽ സുരേഷ്. ‘ഇങ്ങനെ ഒരേപോലത്തെ കമെന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ!’ ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോനും നടി പ്രിയ വാര്യരും പൊതുവേദിയില്‍ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇവരോടൊപ്പം ടി.എന്‍.സുന്ദര്‍ മേനോന്‍, ജി.സുരേഷ്‌കുമാര്‍, സെവന്‍ ആര്‍ട്സ് വിജയകുമാര്‍, സന്തോഷ് എന്നിവരും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button