Latest NewsIndia

അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ 50 ലക്ഷം വായ്‌പ ;മറ്റ് സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  വ്യാപാരികള്‍ക്ക് ഈടില്ലാതെ അമ്ബത് ലക്ഷംവരെ വായ്‌പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാത്രമല്ല വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ പദ്ധതിയും വിഭാവനം ചെയ്യുമെന്നും മോദി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന വ്യാപാരികളുടെ യോഗത്തിലാണ് ഈ കാര്യം അറിയിച്ചത്.

ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുകയും പെന്‍ഷന്‍ പദ്ധതികള്‍ നടപ്പിലാക്കും. വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ ബോര്‍ഡ് രൂപീകരിക്കും. യാതൊരു ഈടും ഇല്ലാതെ 50 ലക്ഷം രൂപ വരെ വായ്പകള്‍ നല്‍കുമെന്നും മോദി പറഞ്ഞു.

ജി.എസ്.ടി രാജ്യത്തെ വ്യാപാരികള്‍ക്ക് വളരെയേറെ ഗുണം ചെയ്തതായി മോദി പറഞ്ഞു. ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ പ്രഥമ പഥത്തില്‍ വരുന്ന വ്യാപാരികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പരിഗണന മറ്റൊരു സര്‍ക്കാരും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button