KeralaLatest News

കെ.സുരേന്ദ്രന്‍ ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാര്‍ത്ഥിയാണെന്ന് അമിത് ഷാ

പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍ ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാര്‍ത്ഥിയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. ഇന്നലെ പത്തനംതിട്ട നഗരത്തില്‍ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല അയ്യപ്പന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു നിയോഗമാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടിക്കൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയില്ല. അയ്യായിരം അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവര്‍ എന്ത് തെറ്റാണ് ചെയ്തത്. ഞങ്ങളുടെ പ്രിയസഹോദരങ്ങള്‍ മിക്കവരും ഇപ്പോഴും ജയിലിലാണ്. ഇത് പൊറുക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button