KeralaLatest News

ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ ഇനി മലയാളത്തിലും

കൊച്ചി: വരുന്ന അധ്യയനവര്‍ഷംമുതല്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ പുസ്തകങ്ങൾ ഇനി മുതൽ മലയാളത്തിലും ലഭ്യമാകും. ഭൂരിപക്ഷം പുസ്തകങ്ങളുടെയും പരിഭാഷ പൂര്‍ത്തിയായി. മലയാളത്തിന് പിന്നാലെ കന്നഡയിലും തമിഴിലും ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ ലഭ്യമാക്കും. നീറ്റ് പരീക്ഷ പ്രാദേശികഭാഷയിലും എഴുതാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങള്‍ മലയാളത്തിലും ലഭ്യമാക്കുന്നത്. അതേസമയം പഠനമാധ്യമം മാറ്റുന്നത് നിലവാരത്തെ ബാധിക്കുമെന്ന ആശങ്കയാണ് വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button