Election NewsKeralaLatest News

കേന്ദ്രമന്ത്രി നിർമല സീതാരാമൻ വയനാട്ടിലെത്തി

കൽപറ്റ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ബിജെപിക്ക് വേണ്ടി കേന്ദ്രമന്ത്രി നിർമല സീതാരാമൻ വയനാട്ടിലെത്തി. സുൽത്താൻ ബത്തേരിയിൽ എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്ന തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണയറിയിച്ചുകൊണ്ടാണ് നിർമല സീതാരാമൻ വയനാട്ടിൽ എത്തിയത്.

സുൽത്താൻ ബത്തേരിയിൽ നടക്കുന്ന പൊതുചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മന്ത്രി.വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണത്തിനു എത്താനിരുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. എന്നാൽ സ്മൃതി ഇറാനി നടുവേദന മൂലം ചികിത്സയിലായതിനാൽ വയനാട്ടിലെത്തിയില്ല. പകരം നിർമലാ സീതാരാമൻ എത്തുകയായിരുന്നു.പൊതുസമ്മേളനത്തിന് ശേഷം ബത്തേരിയിൽ നിർമലാ സീതാരാമൻ റോഡ് ഷോയിലും പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button