Latest NewsInternational

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ദിന സന്ദേശം നല്‍കി മാര്‍പാപ്പ

റോം: ഉയര്‍ത്തെഴുന്നേല്‍പ്പിനേയും പ്രത്യാശയേയും അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സമ്പത്തിന്റെയും വിജയങ്ങളുടേയും പിറകെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയ്യാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

ദൈവപുത്രന്‍ ലോകത്തിന് നല്‍കിയ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം എന്നും മാര്‍പാപ്പ് പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ഉയര്‍പ്പ് ശുശ്രൂഷയില്‍ വിവിധരാജ്യങ്ങളില്‍ നിന്നെത്തിയ ഒരു ലക്ഷത്തിലേറെ വിശ്വാസികളാണ് പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button