Latest NewsIndia

കൊളംബോയിലെ സ്ഫോടനം ; 3 ഇ​ന്ത്യക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​ര​ണം

കൊ​ളം​ബോ :  ശ്രീലങ്കയിലെ കൊളംബോയില്‍ ആറോളം ഇടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാജാണ് ഈ കാര്യം അറിയിച്ചത്. ട്വി​റ്റ​റി​ലൂ​ടെയാണ് ഇന്ത്യക്കാര്‍ മരിച്ചതായുളള വിവരം മന്ത്രി പങ്ക് വെച്ചത്.

ലോ​കാ​ഷി​നി, നാ​രാ​യ​ണ്‍ ച​ന്ദ്ര​ശേ​ഖ​ര്‍, ര​മേ​ഷ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. ശ്രീ​ല​ങ്ക​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നെ ഉ​ദ്ധ​രി​ച്ചാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാനൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നീ സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags

Post Your Comments


Back to top button
Close
Close