Cricket

അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

കാബൂള്‍: അഫ്ഗാനിസഥാന്‍ ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ ടീമിനെ പ്രഖ്യാപിച്ചു. ഗുല്‍ബാദിന്‍ നയിബാണ് അഫ്ഗാന്‍ ടീമിനെ നയിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പ് അവസാന ഏകദിനം കളിച്ച പേസ് ബൗളര്‍ ഹമീദ് ഹസനാണ് ടീമിലെ സര്‍പ്രൈസ് താരം. സൂപ്പര്‍ താരം റഷീദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

തങ്ങളുടെ രണ്ടാം ഏകദിന ലോകകപ്പാണ് ഇംഗ്ലണ്ടില്‍ അഫ്ഗാനിസ്ഥാന്‍ കളിക്കാനൊരുങ്ങുന്നത്. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ഐസിസി ഏകദിന ലോകകപ്പ് നടക്കുന്നത്

അഫ്ഗാന്‍ ടീം: ഗുല്‍ബാദിന്‍ നൈബ്(ക്യാപ്റ്റന്‍), മൊഹമ്മദ് ഷഹ്‌സാദ്(വിക്കറ്റ് കീപ്പര്‍), നൂര്‍ അലി സര്‍ദ്രാന്‍, ഹസ്രത്തുള്ള സാസെ, റഹ്മത്ത് ഷാ, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുള്ള ഷാഹിദി, നജീബുള്ള സര്‍ദ്രാന്‍, സമീയുള്ള ഷെന്‍വാരി, മൊഹമ്മദ് നബി, റഷീദ് ഖാന്‍, ദവ്ലത് സര്‍ദ്രാന്‍, മുജീബ് ഉര്‍ റഹ്മാന്‍,അഫ്തബ് ആലം, ഹമീദ് ഹസ്സന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button