Business

ആമസോണ്‍ ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ആമസോണ്‍ ചൈനയിലെ ഓണ്‍ലൈന്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഈ വര്‍ഷം ജൂലൈ 18 ഓടെ ഇത് നടപ്പാക്കാനാണ് ആമസോണിന്റെ ആലോചന.

എല്ലാ വില്‍പ്പനക്കാര്‍ക്കും ഇത് സംബന്ധിച്ച് യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ അറിയിപ്പ് നല്‍കി. ആമസോണിന്റെ മാര്‍ക്കറ്റ് പ്ലേസ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2018ലെ കണക്കുകള്‍ പ്രകാരം ചൈനീസ് ഇ- കൊമേഴ്‌സ് വിപണി വാഴുന്നത് ആലിബാബ ഗ്രൂപ്പ്, ജെഡി ഡോട്ട് കോം തുടങ്ങിയ കമ്പനികളാണ്. ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതതയിലുളള ടി മാള്‍, ജെഡി ഡോട്ട് കോം തുടങ്ങിയവയ്ക്ക് ചൈനീസ് വിപണിയില്‍ 82 ശതമാനം വിഹിതമുണ്ട്.

ഇവ ഉയര്‍ത്തിയ വെല്ലുവിളിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് ആമസോണിന്റെ ഈ പിന്‍വാങ്ങല്‍. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുളള രാജ്യത്ത് നിന്ന് പിന്മാറാനുളള ആമസോണിന്റെ തീരുമാനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button