Latest NewsIndia

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; ബിജെഡി എംഎല്‍എ അറസ്റ്റില്‍

ഭുവനേശ്വര്‍:ഒഡീഷ മുന്‍ മന്ത്രിയും ബിജു ജനതാദള്‍ എംഎല്‍എയുമായ പ്രദീപ് മഹാരതി അറസ്റ്റില്‍. ഇലക്ഷന്‍ ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനാണ് പ്രദീപ് മഹാരതി അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ച പ്രദീപ് മഹാരതിയുടെ പിപിലിയിയെ ഹുങ്കെയ്പൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ നടത്തിയ റെയ്ഡിലാണ് ഉദ്യോഗസ്ഥരെ പ്രദീപ് മഹാരതിയും കൂട്ടരും അതിക്രൂരമായി മര്‍ദ്ദിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മഹാരതിയെ അറസ്റ്റ് ചെയ്തതായി ഡിജിപി കെപി ശര്‍മ്മ വെളിപ്പെടുത്തി.

മദ്യവും പണവും വിതരണം ചെയ്യുന്നു എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ അവിടെ എത്തിയത്.അപ്പോള്‍ത്തന്നെ എംഎല്‍എയും അവിടെയത്തി റെയിഡിന് തടസ്സമുണ്ടാക്കുന്ന രീതിയില്‍ അസഭ്യം പറയുകയും ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. പ്രദീപ് മഹാരതിയുടെ അനുയായികളാണ് ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button