KeralaLatest News

തന്നെ വ്യക്തിപരമായി ഉന്മൂലനം ചെയ്യാന്‍ ശ്രമം: സിപിഎമ്മിന്റേത് നീചമായ പ്രവര്‍ത്തനമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

കൊല്ലം: സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി കൊല്ലം സിറ്റിംഗ് എം.പിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ പ്രേമചന്ദ്രന്‍.
സിപിഎം തന്നെ വ്യക്തിപരമായി ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും, നീചമായ പ്രവര്‍ത്തിയാണ് അവരുടേതെന്നും പ്രമേചന്ദ്രന്‍ പറഞ്ഞു. ഇത് ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തനം വിലയിരുത്താന്‍ ആര്‍എസിപിയുടെ ഷാഡോ കമ്മിറ്റിയെ നിയോഗിച്ചതും മറ്റുമുള്ള പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല. ഷാഡോ സംഘം എന്ന് ഉദ്ദേശിച്ചത് തെരഞ്ഞെടുപ്പ് കമ്മിറ്റിയെയാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കി. സിപിഎമ്മിനും ഇത് പോലുള്ള കമ്മിറ്റികളുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button