Latest NewsElection NewsKerala

തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി : സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് താരം

കൊച്ചി : തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. മോഹന്‍ലാലിന്റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സന്ദര്‍ശനം. മോഹന്‍ലാലിന്റെ പിന്തുണ തേടിയാണ് നടന്‍ എത്തിയതെന്നാണ് സൂചന. അതേസമയം, സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ലാലിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ലാലിന്റെ അമ്മ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം നിറയെ ഉണ്ടാക്കി നല്‍കിട്ടുണ്ട്. ആ അമ്മയുടെ അനുഗ്രവും ലഭിക്കേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടിയാണ് ഇവിടെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഏറെ നേരം സംസാരിച്ച ശേഷമായിരുന്നു സുരേഷ്‌ഗോപിയുടെ മടക്കം . ഇരുവരുടേയും കൂടിക്കാഴ്ചയുടെ വീഡിയോ സുരേഷ് ഗോപി ഫേസ്ബുക്കിലും പേജില്‍ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button