International

ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്താൻ അമേരിക്ക

വാഷിങ്ടണ്‍: ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്ക. ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കെതിരെയും ഉപരോധം കൊണ്ടു വരാൻ അമേരിക്ക. നേരത്തെ ഇളവ് ഇളവ് നൽകിയിരുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍,തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഇപ്പോൾ സാമ്പത്തിക ഉപരോധം കൊണ്ടുവരുന്നത്.

കൂടാതെ ഇതിന് മുൻപും ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉപരോധം ഉപരോധം ഏര്‍പ്പെടുത്തിയത്.

ഏറെ നാളുകളായി ഇറാന്‍ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാന്റെ ആണവ പദ്ധതികള്‍ നിര്‍ത്തിവയ്പ്പിക്കുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. ഇതാണ് അവരുടെ പ്രധാന വരുമാനമാര്‍ഗമായ അസംസ്കൃത എണ്ണ കയറ്റുമതി തടയാനായി അത് വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button