KeralaLatest NewsElection News

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല ; മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയില്ല, കൃത്യമായ കാരണം ഇല്ലാതെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന നാല് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിന്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലെ എലിസബത്ത് , ഇടുക്കി അസി. ടൗണ്‍ പ്ലാനര്‍ കെന്നഡി, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദേവികുളം സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം ഉദ്യോ?ഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുകയും ചെയ്തു.
പീരുമേട് നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തമ്പിരാജിനെ സസ്‌പെന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button