KeralaLatest News

കെടാമംഗലം കൊലപാതകം : കൊലപ്പെടുത്തിയത് കല്ലുകൊണ്ട് ഇടിച്ച്, കുഴി ശരിയായി മൂടാതിരുന്നതിനാല്‍ ശരീരാവശിഷ്ടങ്ങള്‍ പുറത്തേയ്ക്ക് വന്നതിനാല്‍ കുടുങ്ങി

കെടാമംഗലം : കെടാമംഗലത്ത് വൃദ്ധയുടെ കൊലപാതകത്തിലെ പ്രതിയായ മകനെ കുടുക്കിയത് കുഴി ശരിയായി മൂടാതിരുന്നതിനാല്‍ ശരാരാവശിഷ്ടങ്ങള്‍ പുറത്തേയ്ക്ക് വന്നതിനെ തുടര്‍ന്ന്. മകന്‍ സുരേഷ് കാഞ്ചനവല്ലിയെ കൊലപ്പെടുത്തിയതു സ്വര്‍ണത്തിനു വേണ്ടിയാണെന്നു പൊലീസ് പറഞ്ഞു. സംഭവദിവസം മദ്യപിച്ചെത്തിയ ഇയാള്‍ അമ്മയുടെ സ്വര്‍ണം ആവശ്യപ്പെട്ടു മാലയില്‍ പിടിച്ചു വലിച്ചെങ്കിലും കാഞ്ചനവല്ലി എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തില്‍ വീടിനു പുറത്തു കിടന്ന കരിങ്കല്ലെടുത്ത് അമ്മയുടെ തലയില്‍ അടിക്കുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പായതോടെ കാഞ്ചനവല്ലിയുടെ കമ്മലും വളയും മാലയും സുരേഷ് ഊരിയെടുത്തു. അന്നു രാത്രി തന്നെ മൃതദേഹം 150 മീറ്ററോളം വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കുഴിയെടുത്തു മറവുചെയ്തു. മദ്യലഹരിയിലായിരുന്നതില്‍ കുഴി ശരിയായി മൂടിയില്ല. ഇതാണ് കൊലപാതക വിവരം പുറത്തറിയാന്‍ ഇടയാക്കിയത്.

ആഭരണങ്ങളില്‍ മാല മുക്കുപണ്ടമായിരുന്നു. വളയും കമ്മലും പറവൂരിലെ സ്ഥാപനത്തില്‍ പണയംവച്ച് 25000 രൂപ വാങ്ങി. അതില്‍ 22000 രൂപയും പണയം വച്ച രസീതും പിടിയിലാകുമ്പോള്‍ സുരേഷിന്റെ കൈവശമുണ്ടായിരുന്നു. മദ്യലഹരിയിലായതിനാല്‍ എപ്പോഴാണു കൃത്യം നടത്തിയതെന്ന് ഓര്‍മയില്ലെന്നാണ് ഇയാളുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button