Life Style

പാലും ഈന്തപ്പഴവും ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം

ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് സര്‍വ്വ സാധാരണയാണ്. ആരോഗ്യത്തിന് നല്ലതാണെന്നാണ് എല്ലാവരും പറയുന്നത്. അന്നജത്താല്‍ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ് ഈന്തപ്പഴം. അനീമിയ, ഹൃദയരോഗങ്ങള്‍, മലബന്ധം, ശരീരഭാരം വര്‍ധിപ്പിക്കാന്‍ തുടങ്ങി പല ഗുണങ്ങളും ഇതുമൂലം ലഭിക്കുന്നു. ഇതേപോലെ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാലും.

എന്നാല്‍, ഈന്തപ്പഴത്തിനൊപ്പം പാല്‍ കുടിച്ചാല്‍ നല്ലതാണോ? ഈ ഭക്ഷണ ക്രമം ഇരട്ടി ഗുണം ചെയ്യുമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍ ഈ പ്രവര്‍ത്തി ശരീരത്തിന് ദോഷം മാത്രമേ ചെയ്യൂ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഈന്തപ്പഴം അയണിന്റെ കലവറയും പാല്‍ കാത്സ്യത്തിന്റെയുമാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ ശരിയായ രീതിയില്‍ ശരീരത്തിലേക്ക് ലഭിക്കില്ല എന്നതാണ് വസ്തുത.

shortlink

Related Articles

Post Your Comments

Related Articles


Back to top button