Election NewsKeralaLatest News

തിരക്കുകള്‍ മാറ്റി വെച്ച് വോട്ട് ചെയ്തത് ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് മനസിലാക്കിയതു കൊണ്ട്; പാര്‍വതി

കോഴിക്കോട്: സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുമ്പോള്‍ പ്രമുഖരെല്ലാം രാവിലെ തന്നെ തങ്ങളുടെ സമ്മതിദായവകാശം രേഖപ്പെടുത്തി. നടി പാര്‍വതിയും തന്റെ വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്‌കൂളിലെ ബൂത്ത് ഒമ്പതിലാണ് പാര്‍വതി വോട്ട് ചെയ്തത്. ഒരു മണിക്കൂറിലധികം ക്യൂവില്‍ നിന്നാണ് പാര്‍വതിയ്ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത്. ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് താന്‍ മനസിലാക്കുന്നുവെന്നും അതുകൊണ്ടാണ് തിരക്കുകള്‍ മാറ്റി വെച്ച് വോട്ട് ചെയ്തതെന്നും ഇനി എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുമെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പാര്‍വതി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം, വി.എസ് അച്യുതാനന്ദന്‍, ശശി തരൂര്‍, ഇന്നസെന്റ്, എ.സമ്പത്ത്, കടകംപള്ളി സുരേന്ദ്രന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ടോവിനോ തോമസ്, അജു വര്‍ഗ്ഗീസ്, നടി ഭാമ തുടങ്ങയവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button