Latest NewsElection NewsIndiaElection 2019

വോട്ടവകാശമാണ് ജനാധിപത്യ രാജ്യത്തെ യഥാര്‍ത്ഥ ശക്തി: നരേന്ദ്ര മോദി

അഹമ്മദാബാദ്: ജനാധിപത്യ രാജ്യത്തെ യഥാര്‍ത്ഥ ശക്തി വോട്ടവകാശമാണെന്നും സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഹമ്മദാബാദില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അനുയായികളുടെ വന്ദേമാതരം വിളികള്‍ക്കിടയിലൂടെയാണ് മോദി മാധ്യമങ്ങളോട് സംസാരിച്ചത്.

മോദിയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കുടുംബവും അനുഗമിച്ചിരുന്നു. ഷായുടെ പേരക്കുട്ടിയുടെ കൈപിടിച്ചാണ് മോദി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മഷി പുരണ്ട ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാണിച്ചാണ് മോദി പുറത്തേയ്ക്ക് വന്നത്.

ഇത്തവണ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് പകരം തുറന്ന ജീപ്പിലാണ് മോദി എത്തിയത്. ജനങ്ങള്‍ക്ക് നേരെ കൈ വീശിയും കൂപ്പിയും പോളിംഗ് ബൂത്തിലേക്ക് നടന്ന മോദിക്കൊപ്പം വന്‍ സുരക്ഷാ സന്നാഹവുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button