Election NewsKeralaLatest NewsElection 2019

വയനാട്ടില്‍ റീപോളിംഗ് നടത്തണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ റീപോളിംഗ് ആവശ്യപ്പെട്ട് എന്‍ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി. വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ എന്ന പരാതി ഉയര്‍ന്നതോടെയാണ് റീപോളിംഗ് വേണമെന്നാമെന്നാവശ്യപ്പെട്ട് തുഷാര്‍ രംഗത്തെത്തിയിരിക്കുന്നത്.

അരപ്പട്ട മൂപ്പനാട് പഞ്ചായത്തിലെ സിഎംഎസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 79 ല്‍ വോട്ടിങ് യന്ത്രം തകരാറിലായിട്ടും പോളിങ് തുടര്‍ന്നെന്നും തുഷാര്‍ ആരോപിക്കുന്നുണ്ട്. ഈ ബൂത്തിലാണ് റീപോളിംഗ് വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

റീപോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ട് തുഷാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് അഡ്വക്കറ്റ് സുനില്‍ കുമാര്‍ മുഖേന വരണാധികാരിക്ക് കത്ത് നല്‍കി. രണ്ടു തവണ അമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button