Gulf

അബുദബി ക്ഷേത്രം; അടുത്ത വർഷം​ ജനങ്ങൾക്ക്​ തുറന്നുകൊടുക്കും

ക്ഷേത്രത്തി​ന്‍റെ നിർമാണം വീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ വേദി

അബുദബി ക്ഷേത്രം തുറന്ന് കൊടുക്കുക അടുത്ത വർഷം. അബൂദബിയിൽ നിർമിക്കുന്ന ക്ഷേ​​ത്രത്തി​ന്‍റെ ആദ്യഘട്ട നിർമാണം അടുത്ത വർഷം പൂർത്തീകരിച്ച്​ ജനങ്ങൾക്ക്​ തുറന്നുകൊടുക്കും. യു.എ.ഇയിലെ ആദ്യ പമ്പരാഗത ഹൈന്ദവ ക്ഷേത്രം എന്ന നിലക്ക്​ ഇന്ത്യയിൽ നിന്നെത്തിച്ച ശിലകളും മറ്റുമാണ്​ നിർമാണത്തിന്​ ഉപയോഗിക്കുക.

ക്ഷേത്രത്തോടനുബന്ധിച്ച് കമ്യൂണിറ്റി സെന്‍ററുകൾ, ഹാളുകൾ, എക്​സിബിഷൻ മേഖലകൾ തുടങ്ങിയവയാണ്​ ആദ്യ ഘട്ടത്തിൽ നിർമിക്കുക. മാർബിളിലെയും ശിലകളിലെയും കൊത്തുവേലകൾ 2022ഓടെ പൂർത്തീകരിക്കും. ക്ഷേത്രത്തി​ന്‍റെ നിർമാണം വീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ വേദി നിർമിക്കും.

കൂടാതെ ഹൈന്ദവ പുരോഹിതർ ശൈഖ്​ സായിദ്​ ഗ്രാൻഡ്​ മോസ്​ക്​ സന്ദർശിച്ചു. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്​യാന്‍റെ താൽപര്യ പ്രകാരമാണ്​ പുരോഹിതർക്ക്​ ഗ്രാൻഡ്​ മോസ്സ്​ ടൂർ സംഘടിപ്പിച്ചത്​. ബാപ്​സ്​ സ്വാമി നാരായൺ സൻസ്​തയുടെ ആത്​മീയാചാര്യൻ മഹന്ത്​ സ്വാമി മഹാരാജും 50 പുരോഹിതരുമാണ്​ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയത്​.

shortlink

Post Your Comments


Back to top button