Nattuvartha

ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച് വി​ൽപന നടത്തിയ സംഭവം; മൂന്നം​ഗ സംഘത്തെ പോലീസ് പിടികൂടി

വ​ന​പ്ര​ദേ​ശ​ത്തോ​ടു​ചേ​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് നാ​ലു കെ​ട്ടി​ട​ങ്ങ​ളി​ലാ​യാ​ണ് കോ​ള​ജ്

ചെ​റു​തോ​ണി: ബാറ്ററി മോഷണം, ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച് വി​ൽപന ന​ട​ത്തി​യ സംഭവത്തിൽ മൂ​ന്നം​ഗ സം​ഘ​ത്തെ ഇ​ടു​ക്കി പോലീസ് അറസ്റ്റ് ചെയ്തു . ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി മു​ട​ലി​ക​ണ്ട​ത്തി​ൽ ബി​ബി​ൻ (35), വാ​ഴ​ത്തോ​പ്പ് വ​ഞ്ചി​ക്ക​വ​ല സ്വ​ദേ​ശി​ക​ളാ​യ ത​ണ്ടേ​ൽ ര​ഞ്ചു (30), പു​തു​പ്പ​റ​ന്പി​ൽ പ്ര​ശാ​ന്ത് (34) എന്നിവരാണ് പിടിയിലായത് .

ഇടുക്കി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ കമ്പ്യൂട്ടർ ലാ​ബി​ന്‍റെ വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 18 ബാ​റ്റ​റി​ക​ൾ പ്ര​തി​ക​ൾ മൂ​വ​രും​ചേ​ർ​ന്ന് ബി​ബി​ന്‍റെ ഓ​ട്ടോ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടുപോവുകയായിരുന്നു . തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.45-ഓ​ടെ​യാ​ണ് സം​ഭ​വം. വ​ന​പ്ര​ദേ​ശ​ത്തോ​ടു​ചേ​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് നാ​ലു കെ​ട്ടി​ട​ങ്ങ​ളി​ലാ​യാ​ണ് കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സംഭവം നടന്ന സ​മീ​പ​ത്താ​രും താ​മ​സ​മി​ല്ല. അ​വ​ധി​ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ലും പ​ക​ലാ​യ​തു​കൊ​ണ്ടും സെ​ക്യൂ​രി​റ്റി​ക്കാ​ർ മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലാ​യി​രു​ന്നു. പ്ര​തി​ക​ൾ ബാ​റ്റ​റി ക​ട​ത്തി​കൊ​ണ്ടു​പോ​കു​ന്ന​ത് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ കാണുകയുണ്ടായി . ഇ​യാ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും പ്രതികൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ബാ​റ്റ​റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. തുടർന്ന് ഓ​ട്ടോ​റി​ക്ഷ​യു​ടെ ന​ന്പ​ർ കു​റി​ച്ചെ​ടു​ത്ത ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button