KeralaLatest News

സോഷ്യല്‍ മീഡിയയില്‍ മധുപാലിനെതിരെ വ്യാജപ്രചാരണം

തിരുവനന്തപുരം: പ്രമുഖ നടനും സംവിധായകനുമായ മധുപാലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മധുപാലിന് ആദരാഞ്ജലികള്‍ നേരുന്നുവെന്ന് ആണ് പ്രചരണം നടക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുപാല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് വ്യാപകമായി വ്യാജപ്രചരണം നടക്കുന്നത്.

കഴിഞ്ഞ ആഴ്ച നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് മധുപാല്‍ ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു. മധുപാലിന് മുന്‍കൂര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നതടക്കമുള്ള പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ നടന്നു വരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button