Latest NewsIndia

പ്രധാനമന്ത്രി സംസാരിക്കേണ്ടത് അക്ഷയ് കുമാറിനോടല്ല; രാജ്യത്തെ കര്‍ഷകരോടാണെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി അധ്യക്ഷ പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല രാജ്യത്തെ കര്‍ഷകരോടാണെന്നും പ്രിയങ്ക പറഞ്ഞു. അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തില്‍ വിമര്‍ശനവുമായി രണ്‍ദീപ് സിംങ് സുര്‍ജേവാലയും രംഗത്തെത്തി.

രാഷ്ടീയത്തില്‍ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുകയാണ് എന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി മോദി അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button