Latest NewsIndia

അമിത് ഷാ കൊലക്കേസ് പ്രതി:രാഹുല്‍ ഗാന്ധി

ജബല്‍പൂര്‍: ബിജെപി ദേശീയ അധ്യക്ഷനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്നും കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക്കിയ മാന്ത്രികനാണ് അമിത് ഷായുടെ മകന്‍ ജയ്ഷായെന്നും രാഹുല്‍ പറഞ്ഞു.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ബിജെപി ദേശീയ അധ്യക്ഷനെതിരെയും മകനെതിരെയും രൂക്ഷ വിമര്‍ശമുന്നയിച്ചത്. സൊഹ്‌റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കിനെ സൂചിപ്പിച്ചാണ് രാഹുലിന്റെ കടന്നാക്രമണം. ഒപ്പം മകന്‍ ജെയ്ഷാക്കെതിരായ അഴിമതി ആരോപണവുമാണ് രാഹുല്‍ സൂചിപ്പിച്ചത്.

രാഹുല്‍ ഇന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും പ്രചാരണ റാലികളില്‍ പങ്കെടുക്കും. ജാര്‍ഖണ്ഡിലും പശ്ചിമ ബംഗാളിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. രാജ്യത്തെ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്നലെ നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button