Latest NewsInternational

ശ്രീലങ്കയിൽ നിന്ന് നിരവധി മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു

ഭീകരാക്രമണത്തിന് ശേഷം ചിലര്‍ ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ മുസ്ലിം സമൂഹം ഭീതിയില്‍. നിരവധി മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിങ്ങള്‍ക്കെതിരെ വ്യാപക ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതെ സമയം പുറത്തു പോയാൽ തിരികെയെത്തുമോയെന്ന ഉറപ്പില്ലെന്ന ഭീതിയിലാണ് പലരും..ഭീകരാക്രമണത്തിന് ശേഷം ചിലര്‍ ശത്രുക്കളെപ്പോലെയാണ് പെരുമാറുന്നത്.

ഏത് നിമിഷവും ആക്രമണമുണ്ടാകാം. ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല. ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. ഇതാണ് ഞങ്ങളുടെ രാജ്യമെന്നും സമുദായ നേതാക്കള്‍ പറയുന്നു.2.10 കോടിയാണ് ശ്രീലങ്കയിലെ ജനസംഖ്യ. ഇതില്‍ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ജനസംഖ്യയുടെ 10 ശതമാനമാണ് മുസ്ലിങ്ങള്‍. ഹിന്ദു മതം കഴിഞ്ഞാല്‍ ഏറ്റവും വലിയ ന്യൂനപക്ഷം മുസ്ലിങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button