Latest NewsUAEGulf

വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ദുബായ് : വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. വെരിഫിക്കേഷന്‍ കോഡുകള്‍ ചോദിച്ചുള്ള അജ്ഞാതരുടെ സന്ദേശത്തിന് മറുപടി നല്‍കരുതെന്നും വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും യു.എ.ഇ ടെലികോം റെഗുലേറ്ററി നിര്‍ദേശിച്ചു.

ഉപഭോക്താക്കള്‍  ആവശ്യപ്പെടുമ്പോള്‍ ലഭിക്കുന്ന വെരിഫിക്കേഷന്‍ കോഡ് സന്ദേശങ്ങള്‍ക്ക് മാത്രമേ മറുപടി കൊടുക്കാവൂ. അല്ലാതെ വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്. ഇങ്ങനെ ലഭിക്കുന്ന വേരിവെരിഫിക്കേഷന്‍ കോഡുകള്‍ കൈമാറിയാല്‍ വാട്‌സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പടാന്‍ സാധ്യതയുണ്ട്.

വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാനാണെന്ന പേരിൽ ലഭിക്കുന്ന ലിങ്കുകളും അറ്റാച്ച്‌മെന്റുകളും സംശയം തോന്നിയാല്‍ തുറക്കുകയോ വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്. തെറ്റിദ്ധരിപ്പിക്കാനായി ഹാക്കര്‍മാര്‍ ഫ്രഞ്ച് ഭാഷയിലും വെരിഫിക്കേഷന്‍ കോഡുകള്‍ അയക്കുന്നുണ്ട്. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതെ ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പിൽ അധികൃതർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button