KeralaLatest News

മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേര്‍ക്ക് ബോംബ് ആക്രമണം. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

ബോംബ് ആക്രമണത്തില്‍ ലീഗ് ഓഫീസിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും ഓഫീസിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളിന്റെ മേല്‍പുര തകര്‍ന്നു വീണു. കടയുടെ ഷട്ടറിനും കേടുപാടുകള്‍ സംഭവിച്ചു.

ബോംബ് ആക്രമണം നടന്ന വിവരം ഇന്ന് രാവിലെ അഷറഫ് കടതുറക്കാനെത്തിയപ്പോഴാണ് അറിയുന്നത്. സ്ഥലത്ത് വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button