Latest NewsGulfQatar

രോഗികളുടെ പരിചരണത്തിന് ബന്ധുക്കള്‍ക്ക് അവധി നല്‍കി ഈ ഗള്‍ഫ് രാഷ്ട്രം

ദോഹ : രോഗികളുടെ പരിചരണത്തിന് ബന്ധുക്കള്‍ക്ക് അവധി നല്‍കി ഈ ഗള്‍ഫ് രാഷ്ട്രം . ഖത്തറിലാണ് രോഗികള്‍ക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായിരിക്കുന്നത്. രോഗികളുടെ പരിചരണത്തിനു ബന്ധുക്കള്‍ക്ക് അവധി നല്‍കാനുള്ള നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അമ്മ, അച്ഛന്‍, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ പരിചരണത്തിനാണ് അവധി ലഭിക്കുക. പ്രത്യേക സാഹചര്യങ്ങളില്‍ പിതൃ-മാതൃസഹോദരങ്ങളുടെ പരിചരണത്തിനും അവധി ലഭിക്കും. പരിചരണം ആവശ്യമുള്ള വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബന്ധം

രോഗിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെങ്കിലേ അവധി ലഭിക്കൂ. പുതിയ തീരുമാനം സ്വദേശികള്‍ക്കു മാത്രമാണ് ബാധകമാവുക. വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ വിദേശ മൂലധന നിക്ഷേപം സംബന്ധിച്ച 2019ലെ ഒന്നാം നമ്പര്‍ നിയമത്തിന്റെ നടപ്പാക്കല്‍-നിയന്ത്രണ ചടങ്ങള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഖത്തര്‍ പെട്രോളിയം രൂപീകരണം സംബന്ധിച്ച 1974 പത്താം നമ്പര്‍ അമീരി ഉത്തരവിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനും അംഗീകാരം നല്‍കി. ഇവ രണ്ടും ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കായി കൈമാറി.

പ്രവാസി ജീവനക്കാര്‍ക്ക് നാട്ടിലുള്ള അടുത്ത ബന്ധുവിന്റെ (അച്ഛന്‍, അമ്മ, ഭാര്യ-ഭര്‍ത്താവ്, അവരുടെ അച്ഛനമ്മമാര്‍, സഹോദരങ്ങള്‍) എന്നിവരുടെ ചികിത്സയ്ക്കായി രണ്ടാഴ്ചയില്‍ കവിയാത്ത ‘കംപാഷനേറ്റ് ലീവ്` ലഭ്യമാണ്. പുതിയ അവധി പ്രവാസികള്‍ക്ക് ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button