Latest NewsIndiaInternational

ഭീകരാക്രമണത്തിന് മുന്‍പ് എന്‍ഐഎ ലങ്കയ്ക്ക് കൈമാറിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്, വിശദ വിവരങ്ങൾ ഇങ്ങനെ

കോയമ്പത്തൂരില്‍ ഐഎസ് ബന്ധമുള്ള ഏഴ് പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് എന്‍ഐഎ ശ്രീലങ്കയ്ക്ക് പലവട്ടമായി വിവരങ്ങള്‍ കൈമാറിയത്.

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനം കൊളംബോയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്.പത്ത് ദിവസം മുന്‍പ് കൈമാറിയ മൂന്ന് പേജുള്ള റിപ്പോര്‍ട്ടിലാണ് സംഘടനയുടെ ഒളിത്താവളങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയടക്കമുള്ള വിവരങ്ങളുള്ളത്. കോയമ്പത്തൂരില്‍ ഐഎസ് ബന്ധമുള്ള ഏഴ് പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് എന്‍ഐഎ ശ്രീലങ്കയ്ക്ക് പലവട്ടമായി വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷനും പള്ളികളുമാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഇതില്‍ സൂചിപ്പിച്ചിരുന്നു.

ഐഎസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏഴംഗസംഘം ദക്ഷിണേന്ത്യയിലെ ചില നേതാക്കളെ വധിക്കാനാണ് പദ്ധതി ഇട്ടിരുന്നത്. ഇവരില്‍ നിന്ന് കണ്ടെത്തിയ വീഡിയോകളിലൊന്നില്‍ ലങ്കയിലെ നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗത്തില്‍ ആക്രമണ സൂചനകളുണ്ടായിരുന്നു. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ കുറിച്ച് ഇതില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഐഎസുമായി ബന്ധപ്പെട്ട ചില സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന എന്‍ഐഎ സംഘം, ഭീകരര്‍ ലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളും ലക്ഷ്യമിടുന്നതായി കണ്ടെത്തി.

ഈ വിവരങ്ങളെല്ലാം ശ്രീലങ്കയ്ക്ക് ഇന്ത്യ കൈമാറിയിരുന്നു. ഇന്ത്യയുടെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയാണ്(എന്‍ഐഎ) ആക്രമണത്തിന് പിന്നിലുള്ള സംഘത്തിന്റെയും തീവ്രവാദ സംഘടന നേതാവിന്റെയും മുഖ്യസംഘാംഗങ്ങളുടേയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയത്.രഹസ്യാന്വേഷണ മുന്നറിയിപ്പ് അവഗണിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ പ്രതിരോധ സെക്രട്ടറിയേയും പൊലീസ് മേധാവിയേയും രാജിവയ്ക്കാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള രഹസ്യാന്വേഷണ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button