KeralaLatest News

അന്തർസംസ്ഥാന ബസുകളിൽ വ്യാപക പരിശോധന ; എട്ട് ബസുകൾ പിടികൂടി

കൊച്ചി : അന്തർസംസ്ഥാന ബസുകളിൽ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തുന്നു. ഇതുവരെ എട്ട് ബസുകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊച്ചിയിലാണ് പരിശോധന നടത്തുന്നത്. ഇന്നലെ തിരുവനതപുരത്ത് പരിശോധന നടത്തിയിരുന്നു.ഓപ്പറേഷൻ നെറ്റ് റൈഡിന്റെ ഭാഗമായിട്ടാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശ നമാക്കിയിരിക്കുന്നത്.

23 ബസുകൾക്കെതിരെയാണ് ഇന്നലെ നടപടിയെടുത്തത്. പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 രൂപ പിഴയും ചുമത്തി. കല്ലടയുടെ ആറ് ബസുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.അമിത നിരക്ക് ഈടാക്കൽ ,സാധനങ്ങൾ കടത്തൽ എന്നിവയ്ക്കാണ് പിഴ ഈടാക്കിയിരിക്കുന്നത്.ലൈസൻസ് ഇല്ലാത്ത ബുക്കിങ് ഏജൻസികൾ ഉടൻ അടച്ചുപൂട്ടുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത്തരം ഏജൻസികൾക്ക് നോട്ടീസ് അയച്ചു.

അന്തർസംസ്ഥാന സർവീസായ കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.ഞായർ പുലർച്ചെ നാലുമണിയോടെ വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നിൽ നിർത്തിയ ബസിൽ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button