Latest NewsKerala

എം പാനല്‍ ജീവനക്കാരുടെ വേതനകാര്യത്തില്‍ പുതിയ തീരുമാനം ഇങ്ങനെ

ദിവസ വേതനടിസ്ഥാനത്തില്‍ തിരികെ ജോലിയില്‍ പ്രവേശിച്ച കെ.എസ്.ആര്‍.ടി.സിയിലെ താത്കാലിക ജീവനക്കാര്‍ക്ക് അടുത്ത മാസം മുതല്‍ ദിവസവേതനമില്ല. ശമ്പളം മാസാടിസ്ഥാനത്തിലാക്കി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉത്തരവിറക്കി. ദുരുദ്ദേശപരമായാണ് കോര്‍പ്പറേഷന്‍ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ഒരു വിഭാഗം എംപാനല്‍ ജീവനക്കാരുടെ ആരോപണം. അടുത്ത മാസം മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.

ഇതിനാവശ്യമായ ബില്ലുകള്‍ തയ്യാറാക്കി ഫിനാന്‍സ് ജനറല്‍ മാനേജര്‍ക്ക് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഉത്തരവിനെതിരെ ഒരു വിഭാഗം എം പാനല്‍ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. എംപാനലുകാരെ പൂര്‍ണ്ണമായി ഒഴുവാക്കാനുള്ള നീക്കമെന്നാണ് ഇവരുടെ ആരോപണംയുട്ടീവ് ഡയറക്ടര്‍ ഇറക്കിയ പുതിയ ഉത്തരവില്‍ ദിവസവേതനമെന്നത് മാറ്റി മാസാടിസ്ഥാനത്തിലാക്കി.

ഇതിനാവശ്യമായ ബില്ലുകള്‍ തയ്യാറാക്കി ഫിനാന്‍സ് ജനറല്‍ മാനേജര്‍ക്ക് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഉത്തരവിനെതിരെ ഒരു വിഭാഗം എം പാനല്‍ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. എംപാനലുകാരെ പൂര്‍ണ്ണമായി ഒഴുവാക്കാനുള്ള നീക്കമെന്നാണ് ഇവരുടെ ആരോപണം. മാസം 20 ഡ്യൂട്ടിയില്ലെങ്കില്‍ പിഴയായി ശമ്പളത്തില്‍ നിന്ന് 1000 രൂപ പിടിക്കും. ഇതിന് പുറമെ താത്കാലിക ജീവനക്കാര്‍ക്ക് ബസ് പാസ്സ് നല്‍കാത്തതിലും വലിയ പരാതികളാണ് ഉയര്‍ന്ന് വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button