News

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി​ക്കു സ​മീ​പം നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയിൽ മു​തി​ര്‍​ന്ന നേ​താ​ക്ക​ൾ മുഴുവൻ പങ്കെടുക്കും

അ​യോ​ധ്യ: അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി​ക്കു സ​മീ​പം റാ​ലി ന​ട​ത്താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​രു​ങ്ങു​ന്നു. മേ​യ് ഒ​ന്നി​ന് അ​യോ​ധ്യ​യി​ല്‍​നി​ന്ന് 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മാ​യാ​ബ​സാ​റി​ലാ​ണ് മോ​ദി​യു​ടെ റാ​ലി. അ​ഞ്ചാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ലി​യി​ല്‍ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ ബി​ജെ​പി​യും മോ​ദി​യും ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​കും മോ​ദി​യു​ടെ റാ​ലി​യെ​ന്നാ​ണു സൂ​ച​ന.

ഫൈ​സാ​ബാ​ദ് ലോ​ക്സ​ഭാ സീ​റ്റി​ലാ​ണ് മാ​യാ​ബ​സാ​ര്‍. ഇ​വി​ടെ മേ​യ് ആ​റി​നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ച​ട്ട​ക്കൂ​ടി​ല്‍​നി​ന്നു​കൊ​ണ്ട് സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​യും തേ​ടു​മെ​ന്ന് ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മോ​ദി ഈ ​മേ​ഖ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പും മോ​ദി ഫൈ​സാ​ബാ​ദി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു. അ​ന്ന് ശ്രീ​രാ​മ​ന്‍റെ പേ​ര് മോ​ദി നി​ര​വ​ധി ത​വ​ണ പ​ഞ്ഞെ​ങ്കി​ലും രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ കാ​ര്യം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയിരുന്നതിനാൽ പ​രാ​മ​ര്‍​ശി​ച്ചി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button