Latest NewsIndia

രാമേശ്വരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍

ചെന്നൈ•രാമേശ്വരത്ത് നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് ഒരു വശത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. 2019 ഏപ്രില്‍ 26 ന് രാത്രി 8.50 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (ട്രെയിന്‍ നം. 06019) പുലര്‍ച്ചെ 4.35 ന് തിരുവനന്തപുരം സെന്‍ട്രലിലും 5.30 ന് കൊച്ചുവേളിയിലും എത്തിച്ചേരും.

സ്റ്റോപ്പുകള്‍: മണ്ഡപം, രാമനാഥപുരം, പരമകുടി, മാനമധുര, അറുപ്പുകോട്ട, വിരുധുനഗര്‍, സത്തൂര്‍, കോവില്‍പട്ടി, തിരുനെല്‍വേലി, വള്ളിയൂര്‍, നാഗര്‍കോവില്‍ ടൗണ്‍, കുഴിത്തുറ, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

ഈ ട്രെയിനിലെ തേഡ് എ.സി, സ്ലീപ്പര്‍ ക്ലാസ് സീറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Indian Railway

shortlink

Related Articles

Post Your Comments

Related Articles


Back to top button