Latest NewsIndia

ബിജെപിയെ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ലഖ്നൗ: ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് രംഗത്ത്. ബിജെപിക്കെതിരായ താന്‍ നടത്തുന്ന പോരാട്ടത്തെ തടയാന്‍ എത്തുന്നവരെ തകര്‍ത്തുകളയുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു

ഉത്തര്‍പ്രദേളിെല ഫറൂഖാബാദില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മായാവതി അഖിലേഷ് സഖ്യത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടായിരുന്നു ഖുര്‍ഷിദിന്റെ പരാമര്‍ശം.

‘ എന്റെ യുദ്ധം ബിജെപിക്കെതിരാണ്. അവരെ ഇല്ലാതാക്കണം. ആ വഴിയില്‍ തടസ്സമായി വരുന്ന ആരേയും, അല്ലെങ്കില്‍ എന്നെ അതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നവരെ, അവര്‍ ഗദ്ബന്ധനില്‍ നിന്നുള്ളവരായാലും ബിഎസ്പിയില്‍ നിന്നുള്ളവരായും അവരെ അടിച്ച് കഷണങ്ങളാക്കിയിരിക്കും”- എന്നാണ് യുപിയില്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്.

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കേണ്ടി വരുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button