KeralaLatest News

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാനയുടെ ആക്രമണം ; രക്ഷയ്‌ക്കെത്തിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം

അടിമാലി: തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ രക്ഷപ്പെടുത്താൻ രക്ഷയ്‌ക്കെത്തിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘർഷം അരങ്ങേറി.ആവറുകുട്ടി വനത്തില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ടവരുടെ വാഹനം നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാത്രിയില്‍ വനത്തിലൂടെ മടങ്ങിയ പോലീസിന്റെ അഞ്ചംഗ വയര്‍ലസ് സംഘത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

സംഘം സഞ്ചരിച്ച വാഹനം കാട്ടാനകള്‍ കുത്തിമറിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ വനത്തില്‍ കുടുങ്ങി. പിന്നാലെ എത്തിയ കുറത്തിക്കുടിയിലെ ജീപ്പ് ഇവിടെ നിയന്ത്രണംവിട്ട് മറിയുകയും ചെയ്തു.
സംഭവം അറിഞ്ഞതോടെ വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം നാട്ടുകാരും വനപാലകരും പോലീസും എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയശേഷം ഉദ്യോഗസ്ഥരെയും അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ ജീവനക്കാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ടു കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിലെ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വാഹനങ്ങള്‍ കെട്ടിവലിച്ചേ കൊണ്ടുപോകാന്‍ പറ്റുമായിരുന്നുള്ളൂ. ഇതിനായി എത്തിച്ച വാഹനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രമുണ്ടായിരുന്നു. ഇതോടെ ഈ വാഹനം ഉപയോഗിക്കാൻ പറ്റില്ലെന്ന് സിപിഎം പ്രവർത്തകർ അറിയിക്കുകയായിരുന്നു.

എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന വനിതാ പഞ്ചായത്തംഗത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ തങ്ങളെ ആക്രമിച്ചെന്നാണ് പരിക്കേറ്റ സി.പി.എം. അനുഭാവികള്‍ പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button