Latest NewsKerala

വയനാട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു

ബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരണം. നായക്കട്ടി സ്വദേശികളായ അംല നാസര്‍, അയല്‍വാസി ബെന്നി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ട് അടുത്തുള്ള മസ്ജിദില്‍ നിന്നും പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ വരുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തോട്ടെ പോലുള്ള സ്‌ഫോടക വസ്തു ശരീരത്തില്‍ കെട്ടിവച്ച് പൊട്ടിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button